നിത്യചൈതന്യയതി പലർക്കായി എഴുതിയ കത്തുകളുടെ സമാഹാരം. ജീവിതഗന്ധിയായ ആത്മസ്പന്ദനങ്ങൾ.
സൂഫി പാരമ്പര്യത്തിന്റെ ഏറ്റവും സൗന്ദര്യാത്മകമായ പ്രതീകമായി ലോക ഹൃദയത്തെ വശീകരിച്ച സാന്നിദ്ധ്യമാണ് ജലാലുദ്ദീൻ റൂമി. റൂമിയുടെ ഏറെ പ്രസിദ്ധമായ മസ്നവിയുടെ മൂന്നു വാല്യങ്ങളുടെ മലയാള വിവര്‍ത്തനം
ഇരുപത്തിയഞ്ചു വര്‍ഷത്തെ എഴുത്ത് ജീവിതത്തില്‍നിന്നും തിരഞ്ഞെടുത്ത ഉള്‍ക്കാഴ്ചകളുടെ പുസ്തകം. ജീവിതത്തെ സ്പര്‍ശിക്കുന്ന വ്യത്യസ്ത അനുഭവങ്ങളിലൂടെ ഒരു സഞ്ചാരം.
ലോകജനതയെ മുഴുവൻ സ്വാധീനിച്ച ലാവോത്സുവിന്റെ താവോ തേ ചിങ് എന്ന അപൂർവഗ്രന്ഥത്തിന്റെ ഏറെ ശ്രദ്ധേയമായ മലയാളം പരിഭാഷയും വ്യാഖ്യാനവും.
ഗുരു നിത്യ ചൈതന്യ യതിയുടെ ജീവിതവീക്ഷണത്തെയും ജീവിതത്തെയും സ്പര്‍ശിച്ചുകൊണ്ടെഴുതിയ ദീര്‍ഘ ലേഖനവും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത ഭാഗങ്ങളും ചേര്‍ത്ത് ഒരു പുസ്തകം.
"ഹൃദയത്തിലേക്ക് ഹൃദയത്തിലൂടെയുള്ള വഴിയാണ് സൂഫിസം. " സൂഫിസത്തെയും റൂമിയെയും സ്പർശിക്കാൻ കൊതിക്കുന്ന ഒരു ഹൃദയത്തിന്റെ പ്രാർത്ഥനാഞ്ജലിയാണ് ഈ പുസ്തകം.
'നാം എന്തു ചിന്തിക്കുന്നു എന്നതല്ല പ്രധാനം. മറിച്ച് നാം എങ്ങനെ ജീവിക്കുന്നു എന്നതാണ്' എന്ന അറിവില്‍ നിന്ന് തെളിഞ്ഞ ചില കാര്യങ്ങള്‍. അതാണ് തുറന്ന ആകാശങ്ങള്‍.
ശരീരത്തിൽനിന്നും മൺമറഞ്ഞെങ്കിലും നിത്യസാന്നിദ്ധ്യമായി തുടരുന്ന ചില മഹദ് വ്യക്തിത്വങ്ങളുടെ ജീവിതവും ദർശനവും എന്നെന്നും എന്നോടൊത്തൊഴുകുന്ന ചില ഉണർവ്വുകളുമൊക്കെയാണ് ഈ കൊച്ചുപുസ്തകം.
ഖലീല്‍ ജിബ്രാന്റെ വിശ്വപ്രസിദ്ധ ഗ്രന്ഥമായ പ്രവാചകന്റെ മലയാള വിവര്‍ത്തനം.
"ജീവിതത്തെ പ്രശാന്തിയിലേക്കുണർത്താൻ സഹായിക്കുന്ന ശാരീരികവും മാനസികവും ബൗദ്ധികവും ആത്മീയവുമായ അന്നത്തെക്കുറിച്ചുള്ള വിചാരം."
ആത്മീയലോകം അനുഭവിച്ചറിയേണ്ട സഹജമായ വഴി രമണമഹർഷിയിൽ പ്രകാശിച്ചു നില്ക്കുന്നു. ആ പൊരുളിലേക്ക് വെളിച്ചം വീശുന്ന ഒരു കൈവിളക്കാണ് ഈ പുസ്തകം. ആത്മസാക്ഷാത്ക്കാരത്തിന്റെ സാധാരണത്വം മഹർഷിയിലൂടെ അനുഭവിച്ചറിയാനുള്ള ഒരു എളിയശ്രമം.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ മുഖ്യ പങ്കു വഹിച്ച ചാവറയച്ചന്റെ ജീവിതവും 'ഒരു നല്ല അപ്പന്റെ ചാവരുൾ' എന്ന കത്തിന് ആസ്വാദനവും. സമൂഹം, കുടുംബം, മക്കൾ എന്നീ വിഷയങ്ങളിലേക്ക് വെളിച്ചം വീശുന്ന ഉൾക്കാഴ്ചകൾ.
"നിങ്ങൾ സജീവരായിരിക്കുമ്പോൾ ജീവിതത്തിന്റെ സത്തയിലേക്ക് ഒഴുകുക. വീണ്ടും കണ്ടുമുട്ടാൻ സാദ്ധ്യതയുള്ള അതിഥിയല്ല ജീവിതം." കബീർ
ജീവിതത്തെ ജീവത്താക്കാന്‍ സഹായിക്കുന്ന ഉള്‍ക്കാഴ്ചകളുടെ വെളിപ്പെടുത്തലുകളാണ് ഈ പുസ്തകം. ചെറിയ കാര്യങ്ങളിലാണ് ധന്യത നിറവാര്‍ന്നിരിക്കുന്നതെന്ന് പറയുന്ന പുസ്തകം.
ഗുരു നിത്യചൈതന്യയതിയോടൊത്ത് കഴിഞ്ഞ നാളുകളിൽനിന്നും അടർത്തിയെടുത്ത ചില താളുകൾ. തത്വചിന്തകളോ അത്ഭുതങ്ങളോ ഒന്നുമില്ല. ഗുരുത്വം നിറഞ്ഞ ചില നിമിഷങ്ങൾ. കുറച്ചുകൂടി മെച്ചപ്പെട്ട മനുഷ്യനാകാൻ പ്രചോദനമായ ഉണർത്തലുകൾ. അത്രമാത്രം.
ദാർശനികഭൂമി എന്ന നിലയിൽ ഇന്ത്യയുടെ ഊർവ്വരത വറ്റിയിട്ടില്ലെന്ന് എന്റെ തലമുറയെ ഓർമ്മപ്പെടുത്തിക്കൊണ്ട് കടന്നുപോയ ഗുരു നിത്യചൈതന്യയതിയുടെ അന്തേവാസിയും വത്സലശിഷ്യനുമായ ഷൗക്കത്ത് തന്റെ ഉള്ളം തുറന്നഴിച്ചിട്ടുകൊണ്ട് സാക്ഷാൽ ദൈവത്തിന് ഒരു കത്തെഴുതിയിരിക്കുന്നു.
ഓരോ തപസ്ഥാനങ്ങളും അവിടെ ഇഴപിരിഞ്ഞു നിൽക്കുന്ന ചരിത്രവും മിത്തും മനുഷ്യരും സന്തോഷവും ദുഃഖവും ആത്മീയാനുഭൂതികളുമെല്ലാം ഒരാത്മാന്വേഷകന്റെ സൂക്ഷമതയോടെയും സഹൃദയന്റെ നർമോക്തിയോടെയും ആവിഷ്കരിക്കുന്ന ഹൃദ്യമായ വായനാനുഭവം.
ആത്മീയതയുടെ അകവും പുറവും തേടിയുള്ള യാത്ര. ഈ യാത്രയിൽ മണ്ണും മരവും വെയിലും പുൽച്ചാടിയും മനുഷ്യനുമെല്ലാം സഹയാത്രികരാകുന്നു...
"മലയാളത്തിന്റെ ഉപനിഷത്തെന്നും ധർമ്മപദമെന്നും ബൈബിളെന്നും ഖുർആനെന്നും പറയാനാവുന്ന ഉൽകൃഷ്ടകൃതിയായ അത്മോപദേശശതകത്തിലൂടെ ഒരു സഹൃദയൻ വായിച്ചുപോയപ്പോൾ അനുഭവമായ ആസ്വാദനം."
പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും കണ്ണി ചേർക്കുന്ന മൗനസാന്ദ്രമായ സംഗീതത്തിന്റെ സൗന്ദര്യാന്വേഷണമാണ് ഷൗക്കത്തിന്റെ ഏക്താരയുടെ ഉന്മാദം എന്ന നോവല്‍. സിദ്ധാര്‍ത്ഥ ഫൗണ്ടേഷന് അവാര്‍ഡ് ലഭിച്ച കൃതി
ഒരു ജപമാലയിലെന്നപോലെ ജീവിതം എന്ന രസച്ചരടിലെ നൂറ്റിയെട്ടു വചനങ്ങൾ. ഇതിൽ സന്തോഷവും ദുഃഖവും തത്ത്വചിന്തയും പ്രണയും ഹാസ്യവും എല്ലാമുണ്ട്. ജീവിതം ഇത്രയും സരളമാണെന്ന് ഉറക്കെപ്പറഞ്ഞ് പൊട്ടിച്ചിരിക്കാൻ...
ജീവിതം തേടിയുള്ള ദാര്‍ശനികമായ യാത്രകളുടെ പുസ്തകം.
സ്നേഹപൂർവ്വം നിത്യ: നിത്യചൈതന്യയതിയുടെ കത്തുകൾ
മസ്നവി - ജലാലുദ്ദീന്‍ റൂമി.
ഹൃദയം തൊട്ടത്
താഴ്വരയുടെ സംഗീതം : താവോ തേ ചിങ് ലാവോത്സു
© 2024, Shoukath.inAll Rights Reserved. Crafted by YNOT