താഴ്വരയുടെ സംഗീതം : താവോ തേ ചിങ് ലാവോത്സു
Hardcover"താഴ്വരത അനശ്വരം. നിഗൂഢമായ സ്ത്രൈണത. ആകാശഭൂമികളുടെയെല്ലാം പ്രഭവസ്ഥാനം. മൂടുപടത്താൽ മറയ്ക്കപ്പെട്ടതുപോല അവ്യക്തം. അവളെ പുൽകുക, എല്ലാം ശുഭമായി വരും. ഔന്നത്യങ്ങളിലാണ് നമ്മുടെ നോട്ടമെങ്കിലും ജീവിതത്തിന്റെ എല്ലാ ആനന്ദവും രൂഢമൂലമായിരിക്കുന്നതു താഴ്വരയിലാണ്. ജീവിതത്തോട് വിശ്വാസവും സ്നേഹവുമുള്ളവരില്‍ സംഭവിക്കുന്നതാണ് താഴ്വരത്വം. താഴ്മയും ആർദ്രതയും നിറഞ്ഞ ഹൃദയത്തോടെ ജീവിക്കുന്നവരിൽ മാത്രം സംഭവിക്കുന്ന ഈ ഒഴിവ് അനശ്വരമായ ഒരനുഗ്രഹമാണ്." ചൈനീസ് ഗുരുവായ ലാവോത്സുവിന്റെ താവോ തേ ചിങ് എന്ന ആത്മീയ പുസ്തകം ലോകമെങ്ങുമുള്ള അന്വേഷകരുടെ വഴികാട്ടിയാണ്. അതിലെ ഓരോ വാക്കും രത്നങ്ങളാണ്. നിരന്തര മനനത്തിലൂടെ അത് കൂടുതൽ ശോഭയാർജിക്കുന്നു. ഒരു ഗുരുവിൽ നിന്ന് ലഭിക്കുന്ന ഓരോ വാക്കും ശ്രദ്ധയോടെ മനനം ചെയ്യുന്ന ശിഷ്യനെപ്പോലെ ലാവോത്സുവിന്റെ ഹൃദയത്തോടുചേർന്നുനിന്ന് നടത്തിയ പരിഭാഷയും അവ തന്റെ ജീവിതത്തോടു ചേർത്തുവെച്ചു നടത്തിയ അന്വേഷണങ്ങളും ഈ പുസ്തകത്തെ ഏറെ ഹൃദ്യമാക്കുന്നു. ലോകജനതയെ മുഴുവൻ സ്വാധീനിച്ച അപൂർവഗ്രന്ഥത്തിന്റെ ഏറെ ശ്രദ്ധേയമായ മലയാളം പരിഭാഷയും വ്യാഖ്യാനവും.
© 2025, Shoukath.in
All Rights Reserved. Crafted by YNOT