രമണമഹര്‍ഷി
Paperback"സശ്ശരീരനായിരുന്നപ്പോഴും ശരീരമില്ലാത്തവനെപ്പോലെയും ഒരിടത്തുതന്നെ പ്രതിഷ്ഠിതനായിരിക്കുമ്പോഴും ലോകത്ത് എല്ലായിടത്തും വ്യാപിച്ചു നിന്നിരുന്നവനെപ്പോലെയും ശരീരത്തിൽനിന്നിളകാതിരുന്നപ്പോഴും ഇന്ദ്രിയങ്ങൾക്ക് എത്താൻ കഴിയുന്നതിനും അപ്പുറത്തു പോയിരുന്നവനെപ്പോലെയുമാണ് മഹർഷിയെ എന്നും കാണുവാനിടയായിട്ടുള്ളത്." -നിത്യചൈതന്യയതി ഉണർവ്വിന്റെ ലോകത്ത് ഉണർവ്വോടെ ജീവിച്ച ഒരു മനുഷ്യന്‍റെ അസാധാരണ ജീവിതം പറയുന്ന പുസ്തകം മനസ്സ് എങ്ങനെ അടക്കാം, അതിനുള്ള ഉപായങ്ങള്‍ എന്തൊക്കെ? എളുപ്പവഴികള്‍ വല്ലതുമുണ്ടോ? എന്നതെല്ലാം എന്നത്തേയും ചോദ്യങ്ങളാണ്. ഒരു എളുപ്പവഴിയും മഹര്‍ഷിക്ക് പറയാനില്ല. കാരണം വഴി ഒന്നേ ഉള്ളൂ. ബാക്കിയെല്ലാം മനസ്സിന്റെ താല്‍ക്കാലികമായ ഉപശമനത്തിനേ സഹായിക്കുകയുള്ളൂ. മനസ്സടക്കുകയല്ല വേണ്ടത്. അത് അടങ്ങുകയാണ്. ആത്മീയലോകം അനുഭവിച്ചറിയേണ്ട സഹജമായ വഴി രമണമഹർഷിയിൽ പ്രകാശിച്ചു നില്ക്കുന്നു. ആ പൊരുളിലേക്ക് വെളിച്ചം വീശുന്ന ഒരു കൈവിളക്കാണ് ഈ പുസ്തകം. ആത്മസാക്ഷാത്ക്കാരത്തിന്റെ സാധാരണത്വം മഹർഷിയിലൂടെ അനുഭവിച്ചറിയാനുള്ള ഒരു എളിയശ്രമം.
© 2025, Shoukath.in
All Rights Reserved. Crafted by YNOT