സ്നേഹാദരം

Paperback
₹ 180 210

" സ്വതന്ത്രലോകത്താണ് ജീവിക്കുന്നതെന്ന അറിവിൽ നിന്നുവേണം കൂടുതൽ സ്വാതന്ത്ര്യത്തിനായുള്ള സമരവും സഹകരണവും തുടരുവാൻ. അവിടെയാണ് പ്രത്യാശയുടെ മുകുളങ്ങൾ വിരിഞ്ഞു വരിക. " ശരീരത്തിൽനിന്നും മൺമറഞ്ഞെങ്കിലും നിത്യസാന്നിദ്ധ്യമായി തുടരുന്ന ചില മഹദ് വ്യക്തിത്വങ്ങളുടെ ജീവിതവും ദർശനവും എന്നെന്നും എന്നോടൊത്തൊഴുകുന്ന ചില ഉണർവ്വുകളുമൊക്കെയാണ് ഈ കൊച്ചുപുസ്തകം. ഏകലോക മാനവികതയെ സ്വപ്നം കാണുന്ന ഹൃദയങ്ങളാണ് എന്നും പ്രചോദനം. അതുകൊണ്ടുതന്നെ എവിടെയൊക്കെ നന്മയുടെ തുരുത്തുകളുണ്ടോ അവിടെയെല്ലാം ഇത്തിരിനേരം ചെന്നിരിക്കാൻ വെമ്പുന്ന ഒരു ഹൃദയമാണ് എന്നും കൂട്ടിനുള്ളത്. ജീവിതസംഗീതം ആരാലപിച്ചാലും അവിടെയെല്ലാം കേൾവിക്കാരനായിരിക്കാൻ എന്നും ശ്രമിച്ചിട്ടുണ്ട്. അത്തരം ചില കേൾവികളുടെ ആസ്വാദനമാണ് ഈ പുസ്തകം.

© 2024, Shoukath.in
All Rights Reserved. Crafted by YNOT