കൂടും കൂട്ടും

Paperback
₹ 300 320

എന്തുകൊണ്ടാണ് നാം മനുഷ്യജീവിക്ക് ഇത്രമാത്രം പാരന്റിംഗ് ആവശ്യമായി വരുന്നത്? നമ്മൾ എന്തുകൊണ്ടാണ് ഒരുപാട് കാര്യങ്ങൾ അറിഞ്ഞിട്ടും വീണ്ടും വീണ്ടും കാലുഷ്യങ്ങളുടെ ലോകത്തേക്ക് പോകുന്നത്? ജീവിതത്തിന്റെ ലക്ഷ്യം പണവും പ്രശസ്തിയും അധികാരവുമാണെന്ന ആശ്വാസം രാത്രിയിൽ കിടന്നുറങ്ങാൻ സഹായകമായേക്കാം. ഏതെങ്കിലും രീതിയിൽ ഇതെല്ലാം നമുക്ക് അത്യാവശ്യമാണുതാനും. പക്ഷേ, അതല്ല നമ്മുടെ ജീവിതത്തിന് സമാധാനം പകരുന്നതെന്ന അറിവിലേക്ക് നമ്മൾ ഉണർന്നാൽ അവിടെ നിന്നാണ് യഥാർത്ഥത്തിലുള്ള പാരന്റിംഗ് ആരംഭിക്കുന്നത്. നമ്മെതന്നെ മാതാവായും പിതാവായും ഗുരുവായും ദൈവമായും കണ്ട്, നമ്മിലെ കുഞ്ഞിനെ വളർത്തിക്കൊണ്ടുവരികയെന്നതിനെയാണ് പാരന്റിംഗ് എന്നു പറയുന്നത്. ഇനിയും എത്രയോ മുൻപോട്ടു യാത്ര ചെയ്യേണ്ടവരാണ് നമ്മൾ. കുട്ടികളെ എങ്ങനെ വളർത്തണമെന്ന് ആലോചിക്കുന്നതിനു മുമ്പ് നമ്മളെ എങ്ങനെ ശരിയാക്കണമെന്ന് ആലോചിക്കുകയാണ് ആദ്യം വേണ്ടതെന്ന് മനസ്സിലാകും. ചാവറയച്ചന്റെ ഒരു നല്ല അപ്പന്‍റെ ചാവരുൾ എന്ന കത്തിന് ആസ്വാദനം. സമൂഹം, കുടുംബം, മക്കൾ എന്നീ വിഷയങ്ങളിലേക്ക് വെളിച്ചം വീശുന്ന ഉൾക്കാഴ്ചകൾ.

© 2024, Shoukath.in
All Rights Reserved. Crafted by YNOT