കബീര്‍ : ജീവിതത്തിലേക്ക് ഒരു ഹൃദയവഴി

Paperback
₹ 200 220

"നിങ്ങൾ സജീവരായിരിക്കുമ്പോൾ ജീവിതത്തിന്‍റെ സത്തയിലേക്ക് ഒഴുകുക. വീണ്ടും കണ്ടുമുട്ടാൻ സാദ്ധ്യതയുള്ള അതിഥിയല്ല ജീവിതം." കബീർ കബീർ സജീവമായ ഒരു സാന്നിദ്ധ്യമാണ്. സത്യം തേടുന്നവർക്ക് ധീരമായി മുന്നോട്ടു നടക്കാനുള്ള ഊന്നുവടി. അദ്ദേഹം സംസാരിക്കുമ്പോൾ തന്റെ നെഞ്ചിൽ വിളങ്ങുന്ന സത്യത്തെയല്ലാതെ മറ്റൊന്നിനെയും മാനിക്കുന്നില്ല. ആ വാക്കുകൾ നമ്മുടെ ധാരണകളെ സുഖിപ്പിക്കാൻ തയ്യാറല്ല. സ്വന്തം ധാരണകളെയുപേക്ഷിച്ച് എല്ലാ ധാരണകൾക്കുമപ്പുറം ധ്വനിക്കുന്ന പൊരുളിലേക്ക് ഉണരാനുള്ള പ്രചോദനമാണ് ആ സാന്നിദ്ധ്യം. അതു നമ്മെ പൊള്ളിക്കും. എന്നാൽ ആ പൊള്ളലേല്‍ക്കാന്‍ നാം തയ്യാറായാൽ നമ്മുടെ സഹജമായ സമാധാനത്തിലേക്ക് അത് വഴിവിളക്കാകും. കബീറിന്റെ ജീവിതത്തിലൂടെയും ദർശനത്തിലൂടെയും ഒരു തീർത്ഥാടനം. രവീന്ദ്രനാഥടാഗോർ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത കബീറിന്റെ ദോഹകളുടെ പരിഭാഷ.

© 2024, Shoukath.in
All Rights Reserved. Crafted by YNOT