പ്രവാചകന്‍ : ഖലീല്‍ ജിബ്രാന്‍
Paperback"സ്വയമുരുകി, രാത്രിയോട് രാഗങ്ങള്‍ പാടിയൊഴുകുന്ന ഒരരുവിയാകുക. അതിലോലമായ ഹൃദയാതുരതയുടെ നോവറിയുക. സ്നേഹത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്വന്തം ധാരണയാല്‍ ആഴത്തില്‍ മുറിവേല്ക്കുക. പൂര്‍ണ്ണമനസ്സോടെയും ഹര്‍ഷോന്മാദത്തോടെയും രക്തമൊഴുക്കുക. വിരിഞ്ഞ ഹൃദയത്തോടെ പുലരുന്നതിനുമുമ്പേയുണര്‍ന്ന് സ്നേഹത്തിന്റെ മറ്റൊരു ദിനത്തിന് നന്ദിപറയുക. മദ്ധ്യാഹ്നത്തില്‍ സ്വസ്ഥരായി സ്നേഹാര്‍ദ്രതയെ ധ്യാനിക്കുക. സായാഹ്നമായാല്‍, നിറഞ്ഞ കൃതജ്ഞതയോടെ സ്വഭവനത്തിലേക്കു മടങ്ങുക. എന്നിട്ട്, നിങ്ങളുടെ പ്രിയതമനുവേണ്ടി ഹൃദയത്തിൽ പ്രാര്‍ത്ഥനയോടെയും അധരങ്ങളില്‍ മൗനമായസങ്കീര്‍ത്തനത്തോടെയും നിദ്രയിലേക്കുപ്രവേശിക്കുക." -ജിബ്രാൻ ഉള്ളിലുണരുന്ന ചോദ്യങ്ങള്‍ക്ക് പ്രവാചകനിലൂടെ ജിബ്രാന്‍ ഉത്തരം പറയുമ്പോള്‍ നാം അറിയാതെ ശരിയാണല്ലോ എന്ന് പറഞ്ഞുപോകും. അത്രമാത്രം നമ്മുടെ ഹൃദയസ്പന്ദനങ്ങളോട് ചേര്‍ന്നിരുന്നാണ് ജിബ്രാന്‍ സംസാരിക്കുന്നത്. ഓരോ വായനയും ധ്യാനം പോലെ നമ്മെ ശുദ്ധീകരിക്കുന്ന അനുഭവം. ചിന്തയുടെയും കവിതയുടെയും നിറനിലാവില്‍ വിരിഞ്ഞ ഹൃദയകമലം. പ്രവാചകന്‍ വായിക്കുകയെന്നാല്‍ ജീവിതത്തെ വായിക്കലാണ്. അവരവരെ വായിക്കലാണ്. നാം പറയാന്‍ വെമ്പിയത് മറ്റൊരാള്‍ പറഞ്ഞുകേള്‍ക്കുമ്പോഴുള്ള ഒരു കുളിരുണ്ടല്ലോ! അതാണ് പ്രവാചകന്‍ നമുക്ക് പകരുന്നത്. ഖലീല്‍ ജിബ്രാന്‍ എന്ന അനുഗൃഹീത ഹൃദയത്തില്‍ നിന്ന് പെയ്തിറങ്ങിയ നാദത്തിനു മുന്നില്‍ സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനാഞ്ജലിയാണ് ഈ വിവര്‍ത്തനം.
© 2025, Shoukath.in
All Rights Reserved. Crafted by YNOT