സ്നേഹപൂർവ്വം നിത്യ: നിത്യചൈതന്യയതിയുടെ കത്തുകൾ

Hardcover
₹ 1000 1250

സ്നേഹപൂര്‍വ്വം നിത്യ നിത്യചൈതന്യയതിയുടെ കത്തുകള്‍ നിത്യചൈതന്യയതി ഹൃദയം തുറന്ന് ഒരു മനുഷ്യനോട് പലതും പറയാൻ സാധിക്കുകയെന്നതും അങ്ങനെ പറയുന്നത് കേൾക്കാൻ ഒരാളുണ്ടാവുകയെന്നതും അപൂർവ്വമായി സംഭവിക്കുന്ന ഒന്നാണ്. ഒരേ സമയം തന്നെ ജ്ഞാനിയായും സുഹൃത്തായും അന്വേഷകനായും വഴികാട്ടിയായും മാറാൻ നിമിഷനേരങ്ങൾ മാത്രം മതിയാവുന്ന ഒരു മനുഷ്യനോടാണ് അത്തരത്തിൽ ഇടപെടാൻ സാധിക്കുന്നതെങ്കിലോ? അത്തരത്തിൽ ഭാഗ്യം സിദ്ധിച്ച കുറച്ചു പേർക്ക് നിത്യചൈതന്യയതിയെന്ന ഗുരു പകർന്ന വഴിവെളിച്ചങ്ങളാണ് ഈ കത്തുകളുടെ പുസ്തകം. ഒരു കാലഘട്ടത്തിൽ എഴുതിയ വ്യാവഹാരികമായ കത്തുകൾക്ക് എന്തു പ്രസക്തിയെന്ന് പലർക്കും തോന്നാമെങ്കിലും ഈ കത്തുകൾ വായിക്കുന്നവർക്ക് തന്നോടാണോ ഇതു പറയുന്നതെന്ന് തോന്നുംവിധം കാലാതീതവും പാരമാർത്ഥികവുമായ മറുപടിയും ദർശനവും കൂടി നിത്യ ഇതിൽ സമന്വയിപ്പിച്ചിട്ടുണ്ട്. "എന്റെ ജീവിതത്തിന് അര്‍ത്ഥവും സന്തോഷവും സംതൃപ്തിയും ദിവസവും പകര്‍ന്നു തരുന്നത് കത്തുകളാണ്. കത്തുകളില്‍ക്കൂടി സഹജീവികളുടെ ജീവിതത്തിലെ തണുപ്പും ചൂടും വിരസതയും സംഭ്രാന്തിയും യഥാതഥങ്ങളായ ജീവല്‍പ്രശ്നങ്ങളും എനിക്കറിയാന്‍ അവസരം കിട്ടുമ്പോള്‍ സന്ന്യാസിമാര്‍ കാംക്ഷിക്കാറുള്ള മുക്തി തനിയെ വന്നുചേരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു." നിത്യചൈതന്യയതി

© 2024, Shoukath.in
All Rights Reserved. Crafted by YNOT