അറിവിലേക്ക് തുറക്കുന്ന വാതിലുകള്‍

Paperback
₹ 200 210

"വിശ്വാസങ്ങള്‍ വേരുകള്‍ പോലെയാകണം. അത് അകമേ മറഞ്ഞിരിക്കേണ്ട പ്രണയമാണ്. ആ വിശാലതയുടെ നിശ്വാസം പോലെ തണ്ടും ശാഖയും ഇലകളും കായ്കളും പൂക്കളുമൊക്കെയായി നന്മ നിറഞ്ഞ ജീവിതമാകണം പുറത്തേക്ക് പ്രകാശിച്ചു നില്‍ക്കേണ്ടത്." ഹൃദയംകൊണ്ട് സ്വീകരിച്ച വരദാനങ്ങളുടെ നന്മകളെ കൈസഞ്ചിയില്‍ ചേര്‍ത്തു പിടിച്ചൊരാള്‍ നമുക്കിടയില്‍ ജീവിക്കുന്നു. കലുഷിതമായ നമ്മുടെ ജീവിതത്തിന്റെ നോവുപടര്‍ന്ന ചുമരുകളില്‍ സ്നേഹത്തെക്കുറിച്ച്, ധ്യാനാത്മകമായ ജീവിതത്തെക്കുറിച്ചൊക്കെ മിഴിപൂട്ടി നിന്ന് സംസാരിക്കുന്നു. ജീവിക്കാന്‍ കഴിയുന്ന അനുഗ്രഹങ്ങളോട് ഏറെ കരുണയുള്ളവനായി മാറുന്നു. നിതാന്തമായ ശ്രദ്ധയും ആന്തരികമായ സൗന്ദര്യവുമാണ് ജീവിതത്തില്‍ ഏറെ നല്ലതെന്ന് സാക്ഷ്യപ്പെടുത്തുന്നു. ജീവിതം തേടിയുള്ള ദാര്‍ശനികമായ യാത്രകളുടെ പുസ്തകം Published by : നിയതം ബുക്സ്

© 2024, Shoukath.in
All Rights Reserved. Crafted by YNOT